പരീക്ഷയിൽ കോപ്പിയടി നടക്കാതിരിക്കാൻ ‘കാർഡ് ബോർഡ്’പരീക്ഷണം
പരീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി ത​ട​യാ​ൻ പു​തി​യൊ​രു മാ​ർ​ഗ​വു​മാ​യി ബം​ഗ​ളൂ​രു ഭ​ഗ​ത് പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി രം​ഗ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യി. പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ ത​ല​യി​ൽ കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി ക​മ​ഴ്ത്തി​വ​ച്ചാ​ണ് യൂ​ണി​വേ​ഴ്സി​റ്റി എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ദ്യ​വ​ർ​ഷ പ്രീ​ഡി​ഗ്രി വി​ദ്യാ​ർ​ഥിക​ളെ​യാ​ണ് കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​ക​ൾ ത​ല​യി​ൽവ​ച്ച ശേ​ഷം പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ എ​സ് എ​സ് പീ​ർ​ജാ​ഡ് കോ​ള​ജി​ലെ​ത്തി കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലിനെ താ​ക്കീ​തു ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.