ഈ റസ്റ്ററന്റിൽ കിട്ടുന്നത് 24 കാരറ്റ് ബർഗർ! കഴിക്കണോ പണയം വയ്ക്കണോ..?
Thursday, December 31, 2020 3:29 PM IST
ഒരു ബർഗറിന് എന്തുവില വരും? ഒരു നേരം വിശപ്പിന് ആശ്വാസം നല്കാന് ഒരു ബര്ഗര്മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്. ചീസും, സോസും, പച്ചക്കറികളും, ചിക്കനോ മുട്ടയോ മറ്റ് മാംസമോ എല്ലാം ചേർത്തുള്ള ബർഗർ ലഭ്യമാണ്.
10 രൂപ മുതൽ 500 രൂപ വരെയുള്ള ബർഗർ ഇന്ത്യയിൽ ലഭിക്കും. എന്നാല്‍ കൊളംബിയയിലെ ഓറോ മക്കോയി എന്ന റസ്റ്ററന്റ് വിപണിയിലെത്തിച്ചിരിക്കുന്നത് അൽപം കൂടി വ്യത്യസ്തമായ ബർഗറാണ്.
ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്ണമാണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് കാരണം കച്ചവടം മോശമായതിനെത്തുടർന്നാണ് പുതിയ പരീക്ഷണം. നവംബര്‍ 27 മുതലാണ് പുതിയ വിഭവം ഇവർ അവതരിപ്പിച്ചത്.
"ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡബിള്‍ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിള്‍ചീസും നിറച്ച് ബര്‍ഗര്‍,' എന്നാണ് അവരുടെ പരസ്യത്തിലെ വാഗ്ദാനം. ഇനി വില- 4191 രൂപയാണ് ഇതിന്റെ വില! നേരത്തെ സ്വർണത്തിൽ പൊതിഞ്ഞ ദോശയും ഐസ്ക്രീമും ഇവർ റസ്റ്ററന്റിൽ വിളന്പിയിട്ടുണ്ട്.