വെറുതെ "നടന്നാൽ' 33,000 രൂപ ശമ്പളം! വ്യത്യസ്ത ജോലിയുമായി ഒരു കമ്പനി
Thursday, January 14, 2021 11:39 PM IST
വെറുതെ തെക്ക് വടക്ക് നടന്നാൽ ആരെങ്കിലും പൈസ തരുമോ? എന്നാൽ കിട്ടും. പക്ഷെ വെറുതെ നടന്നാൽ പോരാ, കാലിൽ ചെരിപ്പിട്ടു വേണം നടക്കാൻ. യുകെയിൽ പ്രവർത്തിക്കുന്ന ബെഡ്റൂം അത്ലറ്റിക്സ് എന്ന കമ്പനിയാണ് പണം നൽകുക.
ജോലിയിതാണ്- കമ്പനിയുടെ ഏറ്റവും പുതിയ സ്ലിപ്പറുകൾ, ബൂട്ടുകൾ, ലോഞ്ച് വെയർ തുടങ്ങിയവ ധരിക്കുക.മാത്രമല്ല ഉത്ന്നപങ്ങളെക്കുറിച്ചുള്ള അഭിപ്രായവും അറിയിക്കണം. ഒരു പുരുഷനും സ്ത്രീക്കുമാണ് അവസരം ഉള്ളത്.
ഇതുകൊണ്ട് രണ്ടാണ് ഗുണം. സൗജന്യ ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും മാസത്തിൽ രണ്ട് ദിവസം മാത്രം ജോലി ചെയ്യുന്നതിന് 33,000 രൂപ ശമ്പളമായും ലഭിക്കും. 12 മണിക്കൂറേ ജോലിയുണ്ടാവൂ.
ജോലിയ്ക്കുള്ള അപേക്ഷകൾ ഫെബ്രുവരി അവസാനം വരെ സ്വീകരിക്കും. പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാർച്ചിൽ ജോലി ലഭിക്കുകയും ചെയ്യും. പരസ്യമെന്തായാലും സോഷ്യൽ മീഡിയകളിൽ വൈറലാണ്. എന്താ ഒരു കൈ നോക്കുന്നോ?