അതിഥികൾക്ക് ആറടി അകലം; സോഷ്യൽ ഡിസ്റ്റൻസിംഗ് ഗൗണുമായി വധു
Friday, November 27, 2020 7:04 PM IST
സാമൂഹിക അകലം പാലിക്കുക- കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന ഘടകമാണിത്. പക്ഷെ പലപ്പോഴും ഇതു സാധ്യമാകാറില്ലെന്നുള്ളത് ഒരു വസ്തുതയാണ്. പ്രത്യേകിച്ചും വിവാഹ അവസരങ്ങളിൽ.
നവദന്പതികൾക്കൊപ്പം ഫോട്ടോയെടുക്കാനും ആശംസകൾ അറിയിക്കാനുമെത്തുന്നവർ സാമൂഹിത അകലം പാലിക്കാറില്ല. അതിന് കഴിയാറുമില്ല. എന്നാൽ കൊറോണക്കാലത്തെ ആഘോഷങ്ങില്‍ ധരിക്കാനും സാമൂഹികഅകലം പാലിക്കണമെന്ന സന്ദേശം നല്‍കാനും സഹായിക്കുന്ന ഗൗണാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ വൈറലായിരിക്കുന്നത്.
ഇരുപത്തൊന്നുകാരിയായ ഷെയ് ആണ് ഈ ഗൗണിനു പിന്നിൽ. രണ്ട് മാസം കൊണ്ടാണ് ഷെയ് ഈ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഗൗണ്‍ തയാറാക്കിയത്.
പിങ്ക് നെറ്റില്‍ തീര്‍ത്ത ഈ ഗൗണ്‍ ആറടി അകലത്തിലാണ് വിടര്‍ന്ന് നില്‍ക്കുന്നത്. വിവാഹാഘോഷത്തിൽ തിളങ്ങുകയും ചെയ്യാം മറ്റുള്ളവരെ ആറടി അകലത്തിൽ നിർത്തുകയുമാവാം.

180 മീറ്ററോളം തുണിയാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ആഴ്ചകളെടുത്തു അത് തുന്നിത്തീര്‍ക്കാന്‍.
ഗൗണിന്റെ മുകള്‍ ഭാഗം കൈ കൊണ്ട് തയിച്ച് എടുക്കുകയാണ് ചെയ്തത്. ഷെയ് തന്റെ ഗൗണിന്റെ ചിത്രങ്ങളും മേക്കിംഗ് വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പാര്‍ക്കിംഗ് ഏരിയായിൽ വച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.