ഹെൽമറ്റ് ധരിച്ച് വളർത്ത് നായയുടെ രസികൻ ബൈക്ക് സവാരി
Wednesday, January 8, 2020 3:06 PM IST
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട് പേരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നത് വളരെ സുപ്രധാനമായ നിയമമാണ്. ഇപ്പോഴിത ഈ നിയമം മനുഷ്യൻ മാത്രമല്ല മൃഗങ്ങളും അനുസരിക്കുന്നുണ്ടെന്നുള്ളതിന്റെ ദൃശ്യങ്ങളാണ് ഏറെ വൈറലാകുന്നത്.
തമിഴ്നാട്ടിലാണ് സംഭവം. വളരെ തിരക്കേറിയ റോഡിലൂടെ ഉടമ തന്റെ വളർത്തുനായയെ ഹെൽമറ്റ് ധരിപ്പിച്ച് ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സോഷ്യൽമീഡിയയിൽ കൈയടി നേടുന്ന ദൃശ്യങ്ങൾക്ക് പ്രതികരണമായി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.