സ്രാവ് ഒപ്പമുണ്ടെന്നറിയാതെ കടലിൽ ഉല്ലസിച്ച് സർഫർ; രക്ഷകനായി ഡ്രോണ്‍ ഓപ്പറേറ്റർ
Thursday, September 19, 2019 2:04 PM IST
സ്രാവ് സമീപമുണ്ടെന്ന് അറിയാതെ കടലിൽ ഉല്ലസിച്ച സർഫറിന് തുണയായി ഡ്രോണ്‍ ഓപ്പറേറ്റർ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലാണ് സംഭവം. സർഫിംഗ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ തൊട്ട് അടുത്ത് സ്രാവ് എത്തിയിരുന്നു. എന്നാൽ സമീപമെത്തിയ അപകടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല.
എന്നാൽ ഡ്രോണിൽ കൂടി സ്രാവുകളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ക്രിസ്റ്റഫെർ ജോയ്സ് എന്നയാൾ ഇത് കണ്ടു. അദ്ദേഹം ഉടൻ തന്നെ ഡ്രോണിലെ സ്പീക്കറിൽ കൂടി സർഫ് ചെയ്തുകൊണ്ടിരുന്നയാളോട് സ്രാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു. അപകടം മനസിലാക്കിയ സർഫർ ഉടൻ തന്നെ സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു.
ഇതിന് മുമ്പും നിരവധി പ്രാവശ്യം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.