ആദ്യം കാവൽ, പിന്നെ സുഖ നിദ്ര; ഇതാ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം...
Tuesday, December 31, 2019 1:19 PM IST
ആനയും ആനപാപ്പാനും തമ്മിലുള്ള ഉഷ്മളമായ സ്നേഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ വൈറലാകുന്നു. മലയാലപ്പുഴ രാജനും പാപ്പാൻ മണികണ്ഠനുമാണ് ഈ ചിത്രത്തിലുള്ളത്.
പായ വിരിച്ച് നിലത്ത് കിടക്കുന്ന പാപ്പാന് ഏറെ നേരം കാവൽ നിന്നതിന് ശേഷം തൊട്ട് ചേർന്ന് തന്നെ രാജനും കിടക്കുകയാണ്. ചെറിയൊരു ശബ്ദം കൊണ്ട് പോലും മണികണ്ഠന്റെ ഉറക്കം നശിപ്പിക്കാതെ സൂക്ഷിച്ചാണ് രാജൻ കിടന്നത്. ഗോപാലശേരി ആനപ്രേമി സംഘം പങ്കുവച്ച ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി പടരുകയാണ്.