ഒരു കമ്പനിയിലെ ജീവനക്കാര്‍ അവധിയെടുക്കുക എന്നത് സ്വാഭാവികമായൊരു കാര്യമാണല്ലൊ. പക്ഷെ അവധിക്ക് പലര്‍ക്കും പല കാരണങ്ങളായിരിക്കും. എന്നാല്‍ സാഹില്‍ എന്നയാള്‍ക്ക് തന്‍റെ കീഴുദ്യോഗസ്ഥന്‍ അയച്ച ലീവ് ലെറ്റര്‍ കുറച്ച് വേറിട്ടതായിരുന്നു. ഒരുപക്ഷെ ഇത്തരത്തിലൊരു അവധി ചോദിക്കുന്ന ഒരാള്‍ ലോകത്തില്‍ അയാള്‍ മാത്രമേ ഉണ്ടാകാനും ഇടയുള്ളു.

തന്‍റെ പ്രിയപ്പെട്ട സാറിന് ആശംസയൊക്കെ പറഞ്ഞ ശേഷമാണ് അവധിയുടെ കാരണം ഈ ജീവനക്കാരന്‍ എഴുതിയിരിക്കുന്നത്. മറ്റൊരു കമ്പനിയില്‍ അഭിമുഖമുള്ളതിനാല്‍ തനിക്കിന്ന് വരാനാകില്ലെന്നും അവധി തരണമെന്നുമാണ് ഇയാള്‍ അവധി അപേക്ഷയില്‍ കുറിച്ചിരിക്കുന്നത്.


ഏതായാലും അയാള്‍ക്കന്ന് സാഹില്‍ അവധി കൊടുത്തോ ഇല്ലയോ എന്നറിയില്ല. പക്ഷെ അദ്ദേഹം ഈ രസകരമായ അവധി അപേക്ഷ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ടത് വൈറലായി മാറുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ഈ ലീവ് ലെറ്ററിനെ തമാശയായി ചിത്രീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഇത് എഴുതിയാളുടെ പരോക്ഷ പ്രതിഷേധമാണെന്നാണ് കരുതുന്നത്.