വി​ര​ലി​ന്‍റെ ആ​കൃ​തി​യി​ൽ കോ​ഴി​മു​ട്ട; അ​ന്പ​ര​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും
Sunday, June 19, 2022 3:59 PM IST
തൃശൂർ ചാ​ലി​ശേ​രി മെ​യി​ൻ​റോ​ഡ് പൊ​ന്നു​ള്ളി മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട കൗ​തു​ക​മാ​കു​ന്നു. വി​ര​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള കോ​ഴി​മു​ട്ട ക​ണ്ട് അ​ന്പ​ര​ന്ന് ഇ​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും. ചെ​റു പ്രാ​യ​ത്തി​ൽ വാ​ങ്ങി​യ നാ​ട​ൻ കോ​ഴി​യാ​ണ് ക​ഴി​ഞ്ഞദി​വ​സം വ്യ​ത്യ​സ്ത ആ​കൃ​തി​യി​ലു​ള്ള മു​ട്ട ഇ​ട്ട​ത്.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ മു​ട്ട ത​ന്നെ​യാ​ണ് ഇ​ടാ​റ്. ഇ​ന്ന​ലെ മു​ട്ട എ​ടു​ക്കാ​നാ​യി മോ​ഹ​ന​ന്‍റെ ഭാ​ര്യ ല​ത കോ​ഴി​ക്കൂ​ടി​ന​ക​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് കൗ​തു​ക​ത്തി​ലു​ള്ള ഇ​ങ്ങ​നെ ഒ​രു കോ​ഴി​മു​ട്ട ക​ണ്ട​ത്. ആ​ലൂ​ർ പ്രി​യ​ദ​ർ​ശി​നി അ​ഗ്രി​ക​ൾ​ച്ച​ർ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് മോ​ഹ​ന​ൻ. വ്യ​ത്യ​സ്ത മു​ട്ട കാ​ണാ​നാ​യി ഒ​ട്ടേ​റെ പേ​ർ എ​ത്തു​ന്നു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.