ഓ​ർ​ഡ​ർ ചെ​യ്ത​ത് ക്രി​ക്ക​റ്റ് ബാ​റ്റ്, ല​ഭി​ച്ച​ത് കോ​ട്ട്; ഫ്ളി​പ്കാ​ർ​ട്ടി​ന് പി​ഴ ഒ​രു ല​ക്ഷം രൂ​പ
ഓ​ർ​ഡ​ർ ചെ​യ്ത ക്രി​ക്ക​റ്റ് ബാ​റ്റി​ന് പ​ക​ര​മാ​യി കോ​ട്ട് ന​ൽ​കി​യ ഫ്ളി​പ്കാ​ർ​ട്ടി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ സ്വ​ദേ​ശി​യാ​യ വാ​ദി​ര​രാ​ജ റാ​വു എ​ന്ന​യാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 2017ലാ​ണ് 6,704 രൂ​പ ന​ൽ​കി അ​ദ്ദേ​ഹം ക്രി​ക്ക​റ്റ് ബാ​റ്റ് ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ല​ഭി​ച്ച​താ​ക​ട്ടെ കോ​ട്ടും.

ഇ​ത് മാ​റി ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​മ്പ​നി ഇ​തി​ന് ത​യാ​റാ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​മ്പ​നി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സി.​എം. ച​ഞ്ച​ല, എ​ച്ച്. മ​ഞ്ജു​ള എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് ഫ്ളി​പ്കാ​ർ​ട്ടി​ന് പി​ഴ വി​ധി​ച്ച​ത്. ആ​റ് ആ​ഴ്ച്ച​യ്ക്കു​ള്ളി​ൽ റാ​വു​വി​ന് ക്രി​ക്ക​റ്റ് ബാ​റ്റ് ന​ൽ​ക​ണ​മെ​ന്നും ​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ​ നൽകണമെന്നും ഉ​പ​ഭോ​ക്താ​വി​നെ വ​ഞ്ചി​ച്ച​തി​ന് ഉ​പ​ഭോ​ക്ത കോ​ട​തി​യു​ടെ വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ലേ​ക്ക് 50,000 രൂ​പ​യും പി​ഴ​യാ​യി അ​ട​യ്ക്കു​വാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​വാ​ൻ വൈ​കി​യാ​ൽ വാ​ർ​ഷി​ക പ​ലി​ശ​യാ​യി 10 ശ​ത​മാ​നം തു​ക അ​ധി​കം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.