സഹായിയുടെ കരണം പുകച്ച് സിദ്ധരാമയ്യ; ദൃശ്യങ്ങൾ പുറത്ത്
Wednesday, September 4, 2019 4:16 PM IST
കര്‍ണാടകയിൽ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സഹായിയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൈസുരു വിമാനത്താവളത്തിൽ വച്ചാണ് സിദ്ധരാമയ്യ സഹായിയെ മർദിച്ചത്.
സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഹായി സിദ്ധരാമയ്യയോട് സംസാരിക്കാന്‍ ശ്രമിക്കുന്പോഴായിരുന്നു സംഭവം. നേരത്തെ സിദ്ധരാമയ്യ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.