നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം..യുവതി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Saturday, December 12, 2020 2:14 PM IST
കുഞ്ഞിനെയെടുത്ത് നൃത്തം ചെയ്യുന്നതിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചുഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിക്കുന്നു.
വിവാഹചടങ്ങിനോട് അനുബന്ധിച്ചുള്ള ആഘോഷത്തിനിടെയാണ് 45കാരിയായ കല്പന ബെന്‍ ഗാദ്വി നൃത്തം ചെയ്തത്. ഇതിനിടെ ഹൃദയാഘാതം സംഭവിച്ച ഇവര്‍ കുഴഞ്ഞ് വീഴുകയും ഞൊടിയിടയില്‍ മരണം സംഭവിക്കുകയുമായിരുന്നു.
സംഭവ സമയം ഇവരുടെ കൈയില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. കുഞ്ഞും ഇവര്‍ക്കൊപ്പം നിലത്തേക്ക് വീണു. കുഞ്ഞിന് പരിക്കുകളൊന്നുമില്ല.