എഴുപത് വർഷങ്ങൾ നീണ്ട ദാമ്പത്യം; ദമ്പതികൾ മരണത്തിലും ഒന്നായി
Friday, July 19, 2019 1:27 PM IST
പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ദമ്പതികൾ മരണത്തിലും ഒന്നായി. ജോർജിയൻ സ്വദേശികളായ 94 വയസുകാരൻ ഹെർബെർട്ടും 88 വയസുകാരിയായ മേരിലിനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്.
71 വർഷങ്ങൾക്കു മുമ്പാണ് ഇരുവരും വിവാഹിതരായത്. അന്ന് ഹെർബർട്ടിന് 22 ഉം മേരിലിന് 16 ഉം വയസായിരുന്നു. അമേരിക്കൻ ആർമിയിൽ നിന്നും മാസ്റ്റർ സെർജന്റായി വിരമിച്ചയാളാണ് ഹെർബർട്ട്. മേരിലിൻ സ്വന്തമായി നഴ്സറി സ്കൂൾ നടത്തി വരികയായിരുന്നു. ഇരുവർക്കും ആറ് മക്കളും 16 കൊച്ചുമക്കളുമുണ്ട്.