പ്ര​ണ​യ​ത്തി​നും ഇ​ന്‍​ഷു​റ​ന്‍​സ്; ഹൃ​ദ​യം​ത​ക​ര്‍​ന്ന കാ​മു​ക​ന് ല​ഭി​ച്ച​ത് 25,000 രൂ​പ
Tuesday, March 21, 2023 2:18 PM IST
പ​ല​ത​ര​ത്തി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സു​ക​ളെ​ക്കു​റി​ച്ച് ന​മ്മ​ള്‍ കേ​ട്ടി​രി​ക്കു​മ​ല്ലൊ. അ​വ​യി​ല്‍ വാ​ഹ​ന ഇ​ന്‍​ഷു​റ​ന്‍​സും ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സും ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സും മി​ക്ക​വ​രും കേ​ട്ടി​രി​ക്കു​മ​ല്ലൊ. എ​ന്നാ​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്ന​ത് ആ​രും കേ​ള്‍​ക്കാ​നി​ട​യി​ല്ല

അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. പ്ര​തീ​ക് ആ​ര്യ​ന്‍ എ​ന്ന യു​വാ​വ് പ​ങ്കു​വെ​ച്ച ട്വീ​റ്റ് ആ​ണ് ച​ര്‍​ച്ച​യ്ക്ക് ആ​ധാ​രം.

പ്ര​തീ​കി​ന് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​ത്രെ. അ​ത് അ​ടു​ത്തി​ടെ ത​ക​ര്‍​ന്നു​പോ​യി. കാ​മു​കി പി​ന്‍​മാ​റി​യ​ത് നി​മി​ത്ത​മാ​ണ് പ്ര​ണ​യ പ​രാ​ജ​യ​മു​ണ്ടാ​യ​ത്.

എ​ന്നാ​ല്‍ പ്ര​ണ​യം തു​ട​ങ്ങി​യ സ​മ​യ​ത്ത് പ്ര​തീ​കും കാ​മു​കി​യും ചേ​ര്‍​ന്ന് ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രു​ന്നു. ഇ​രു​വ​രും എ​ല്ലാ​മാ​സ​വും 500 രൂ​പ ഇ​തി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. "ഹാ​ര്‍​ട്ട് ബ്രേ​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് ഫ​ണ്ട്' എ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ഇ​തി​നി​ട്ട​പേ​ര്‍.

പ്ര​ണ​യ ബ​ന്ധ​ത്തി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ ​പ​ണം മു​ഴു​വ​നാ​യി എ​ടു​ക്കാം എ​ന്നാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള ധാ​ര​ണ. അ​തി​ന്‍​പ്ര​കാ​രം കാ​മു​കി ച​തി​ച്ച​തോ​ടെ പ്ര​തീ​കി​ന് 25,000 രൂ​പ ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും വി​ഷ​യ​ത്തി​ലു​ണ്ടാ​യി. "എ​ല്ലാ​വ​രും ഇ​ത് മാ​തൃ​ക​യാ​ക്കി​യാ​ല്‍ പ്ര​തി​കാ​രം ചെ​യ്യാ​നി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാം' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.