സ്റ്റൈലിഷ് ലുക്കിൽ "ആക്രി ദന്പതികൾ'; ചിത്രങ്ങൾക്ക് പിന്നിലെ കഥ
വെ​ഡ്ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്ന​ത് ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​ണ്. വെ​ള്ള​ത്തി​ലും ക​ര​യി​ലു​മാ​യി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​താ​ണ് ഇ​പ്പോ​ൾ ട്ര​ൻ​ഡ്. ഫി​ലി​പ്പൈ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

റോ​സ​ലി​ൻ ഫെ​റ​ർ (50), റോ​മെ​ൽ ബാ​സ്‌​കോ (55) എ​ന്നി​വ​രു​ടെ വെ​ഡിം​ഗ് ഫോ​ട്ടോ​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്. 24 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. ആ​റു​മ​ക്ക​ളു​ണ്ടെ​ങ്കി​ലും പ​ക്ഷെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​രു​വ​ർ​ക്കും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. അ​തി​നു കാ​ര​ണ​വു​മു​ണ്ട്. ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് ഇ​രു​വ​രും ജീ​വി​ക്കു​ന്ന​ത്. ജീ​വി​ത​പ്രാ​രാ​ബ്ദം കൊ​ണ്ട് വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​ല്ല.

ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള ഹെ​യ​ർ​ഡ്ര​സ​റാ​യ റി​ച്ചാ​ർ​ഡ് സ്ട്രാ​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ റി​ച്ചാ​ർ​ഡി​നോ​ട് അ​വ​ർ കാ​ര്യം പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നും അ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ത്. ക​ഴി​ഞ്ഞ 13ന് ​ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്നു.

വ​ധു വെ​ള്ള ഗൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ വ​ര​ൻ സ്യൂ​ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ജീ​വി​ക്കാ​ൻ​വേ​ണ്ടി ശേ​ഖ​രി​ച്ച ആ​ക്രി​ക​ളു​ടെ ഇ​ട​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വെ​ഡിം​ഗ് ഷൂ​ട്ട്. റി​ച്ചാ​ഡും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് വി​വാ​ഹ ചെ​ല​വു​ക​ൾ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.