പാൽ പണികൊടുത്തു; താഴെവീണ യുവാവിനെ രക്ഷിച്ചത് പാൽ കവർ
Saturday, November 9, 2019 10:14 AM IST
നിലത്തേക്ക് തലകുത്തി വീണ ഹോട്ടൽ ജീവനക്കാരൻ തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഹോട്ടൽ ജീവനക്കാരനായ ഒരാൾ പാലുമായി നടന്നു നീങ്ങുമ്പോൾ കൈയിൽ ഇരുന്ന പാൽ കവർ നിലത്തേക്ക് വീണു. മുന്നിലേക്ക് നടക്കുവാൻ ശ്രമിച്ച ഇയാൾ പാലിൽ ചവിട്ടി നിലത്തേക്ക് തെന്നി വീഴുകയായിരുന്നു.
കൈയിലുണ്ടായിരുന്ന പാൽ കവറിൽ തലയിടിച്ചത് കൊണ്ട് ഇയാൾ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.