ലാൻഡ് ചെയ്യുന്നതിനിടെ കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ വിമാനം പൈലറ്റ് സാഹസികമായി രക്ഷിച്ചു
Sunday, February 10, 2019 12:53 PM IST
ലാൻഡ് ചെയ്യുന്നതിനിടെ കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ വിമാനം മനസാന്നിധ്യം നഷ്ടപ്പെടുത്താതെ പൈലറ്റ് വീണ്ടും പറത്തുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ വൈറലാകുന്നു. ഹൈദരാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം ഹീത്രു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനം ആടിയുലഞ്ഞു. മാത്രമല്ല വിമാനത്തിന്റെ പിൻ ചക്രങ്ങൾ റണ്‍വെയിൽ കുത്തുകയും ചെയ്തു. എന്നാൽ മുന്നിൽ അപകടം കണ്ട പൈലറ്റ് വിമാനം വീണ്ടും പറത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽകൊണ്ട് നൂറുകണക്കിന് യാത്രക്കാരുടെ ജീവനാണ് രക്ഷപെട്ടത്.