പ​രി​ക്കേ​റ്റി​ട്ടും ഒ​റ്റ​കൈ​യി​ൽ ബാ​റ്റേ​ന്തി ത​മിം; കൈ​യ​ടി​ച്ച് കാ​ണി​ക​ൾ
Sunday, September 16, 2018 3:49 PM IST
കൈ​ക്കു​ഴ പൊ​ട്ടി​യി​ട്ടും ഒ​റ്റ​കൈ​യി​ൽ ബാ​റ്റ് ചെ​യ്ത് കൈ​യ്യ​ടി നേ​ടി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ത​മിം ഇ​ഖ്ബാ​ൽ. ശ്രീ​ല​ങ്ക​ൻ പേ​സ​ർ സു​രം​ഗ ല​ക്മ​ലി​ന്‍റെ പ​ന്ത് കൈ​യി​ൽ​കൊ​ണ്ടാ​ണ് ഇ​ഖ്ബാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ര​ണ്ടാം ഓ​വ​റി​ൽ ല​ക്മ​ലി​ന്‍റെ പ​ന്തേ​റ്റു കൈ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ​തോ​ടെ ത​മിം റി​ട്ട​യ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്പ​താം ബം​ഗ്ലാ വി​ക്ക​റ്റ് വീ​ണ​തോ​ടെ ഇ​ന്നിം​ഗ്സി​നൊ​ടു​വി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശ് ഇ​ന്നിം​ഗ്സി​ന്‍റെ ആ​രം​ഭ​ത്തി​ൽ ല​ക്മ​ലി​നെ പു​ൾ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ത​മി​മി​നു പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ത​മി​മി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക്ക് പ​രി​ക്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട് 47-ാം ഓ​വ​റി​ൽ ഒ​ന്പ​താം വി​ക്ക​റ്റ് വീ​ണ​തി​ന് പി​ന്നാ​ലെ ഇ​ക്ബാ​ൽ വീ​ണ്ടും ക്രീ​സി​ലെ​ത്തി. ഇ​തോ​ടെ ആ​രാ​ധ​ക​രെ​ല്ലാം അ​ന്പ​ര​പ്പി​ലാ​യി. ഒ​റ്റ​കൈ​യ്യി​ൽ താ​രം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ ആ​രാ​ധ​ക​രും ആ​വേ​ശ​ത്തി​ലാ​ഴ്ന്നു.

ഇ​ക്ബാ​ൽ-​മു​ഷ്ഫി​ഖ​ർ കൂ​ട്ട്കെ​ട്ട് അ​വ​സാ​ന വി​ക്ക​റ്റി​ൽ 32 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​റ്റ കൈ​യി​ൽ ബാ​റ്റേ​ന്തി​യ ത​മീം ഒ​രു പ​ന്ത് പ്ര​തി​രോ​ധി​ച്ച​തു ക​ണ്ട് കാ​ണി​ക​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് ക​യ്യ​ടി​ച്ചു. മ​ത്സ​ര​ത്തി​ൽ 137 റ​ണ്‍​സി​ന് ശ്രീ​ല​ങ്ക​യെ ബം​ഗ്ലാ​ദേ​ശ് അ​ട്ടി​മ​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.