"ഇ​തി​നി ന​മ്മു​ടെ കു​ഞ്ഞ് ത​ന്നെ​യാ​ണൊ'; ക​ര​ടി​ക​ള്‍ ആ​കെ ക​ണ്‍​ഫ്യൂ​ഷ​നി​ല്‍
Thursday, April 11, 2024 3:02 PM IST
സെെ​ബീ​രിയൻ ഹ​സ്‌​കി എ​ന്ന നാ​യ ഒ​രു​പാ​ടാ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള ഒ​രു മൃ​ഗ​മാ​ണ്. അ​തി​നെ ഓ​മ​നി​ച്ച് വീ​ട്ടി​ല്‍ വ​ള​ര്‍​ത്താ​ന്‍ മി​ക്ക​വ​ര്‍​ക്കും വ​ലി​യ താത്പര്യമാ​ണ്. അ​തി​ന്‍റെ രൂ​പം മാ​ത്ര​മ​ല്ല ശ​ബ്ദ​വും കു​സൃ​തി​യു​മൊ​ക്കെ വ​ല്ലാ​തെ ആ​ക​ര്‍​ഷി​ക്കും

ഇ​പ്പോ​ഴി​താ ഒ​രു ഹ​സ്‌​കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. അ​തി​നു കാ​ര​ണം കു​റ​ച്ച് ക​ര​ടി​ക​ളും. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ റ​ഷ്യ​യി​ലെ കാം​ച​ത്ക​യി​ല്‍ നിന്നുള്ള കാഴ്ചയാണുള്ളത്.

ഒ​രു ഉ​ട​മ ത​ന്‍റെ ഹ​സ്‌​കി​യെ തി​ര​യു​ക​യാ​ണ്. ത​ന്‍റെ നാ​യ​യെ കാ​ണാ​ത്ത​തി​നാ​ല്‍ അ​ദ്ദേ​ഹം ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാണ് തി​ര​യു​ന്നത്. അ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഒ​രു കാ​ഴ്ച അ​ദ്ദേ​ഹം ക​ണ്ട​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​യ കു​റ​ച്ച് ക​ര​ടി​ക​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു. ഈ ​ഹ​സ്‌​കി ക​ര​ടി​ക​ളെ എ​ല്ലാം ശ​ല്യ​പ്പെ​ടു​ത്തി കു​സൃ​തി​കാ​ട്ടി ഓ​ടി ന​ട​ക്കു​ക​യാ​ണ്. ഒ​രു ക​ര​ടി നാ​യ വ​ള​രെ അ​ടു​ത്തെ​ത്തു​മ്പോ​ള്‍ അ​തി​നെ ത​ള്ളി​ക്ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​പ്പോ​ള്‍ ഹ​സ്‌​കി അ​ടു​ത്ത ക​ര​ടി​ക്ക​ടു​ത്ത​ത്തേ​ക്ക് പാ​യും.

ഈ ​കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​യ​തോ​ടെ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഒ​രു പു​തി​യ കു​ടും​ബാം​ഗ​ത്തെ കി​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​കും ക​ര​ടി​ക​ള്‍ സം​സാ​രി​ച്ചി​രി​ക്കു​ക' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ക​ര​ടി​ക​ള്‍​ക്ക് ഹ​സ്‌​കി​യെ കു​ഞ്ഞ​നു​ജ​നാ​യി തോ​ന്നി​യ​യി​രി​ക്കാം' എ​ന്ന് മ​റ്റൊ​രാ​ള്‍ കു​റി​ച്ചു.

എ​ന്നാ​ല്‍ ഹ​സ്‌​കി ഒ​ടു​വി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യോ അ​തോ പു​തു​താ​യി ക​ണ്ടെ​ത്തി​യ കൂ​ട്ടാ​ളി​ക​ളോ​ടൊ​പ്പം പോ​യോ എ​ന്ന് അ​റി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.