"ഞൊ​ടി​യി​ടെ'; ചൈ​ന​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ ഒരു സ്ത്രീ​യ്ക്ക് സം​ഭ​വി​ച്ച​ത്
Tuesday, April 2, 2024 10:57 AM IST
അ​പ​ക​ട​ങ്ങ​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഏ​തു​വി​ധേ​ന​യും വ​രാ​മ​ല്ലൊ. അ​തിന്‍റെ പ​രി​ണി​തഫ​ലം അ​പ്ര​വ​ച​നീ​യ​മാ​ണ്. ഭാ​ഗ്യ​ത്തെ​ക്കൂ​ടി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും അ​ത് സം​ഭ​വി​ക്കു​ക. ചി​ല​ര്‍ ര​ക്ഷ​പ്പെ​ടും. മ​റ്റു​ചി​ല​ര്‍ അ​വി​ടെ അ​വ​സാ​നി​ക്കും.

എ​ന്താ​യാ​ലും എ​ല്ലാ അ​പ​ക​ട​ങ്ങ​ളും നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ചൈ​ന​യി​ലെ ഒ​രു മാ​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ ചി​ല​ര്‍ ഉ​ണ്ട്. അ​തി​നി​ട​യി​ല്‍ ഒ​രു സ്ത്രീ ​ക​ട​യു​ടെ ന​ടു​വി​ലേ​ക്ക് ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ആ ​നി​മി​ഷം ക​ട​യു​ടെ ആ ​ഭാ​ഗം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​ണ്. മാ​ത്ര​മ​ല്ല ആ ​സ്ത്രീ​യും അ​തി​നൊ​പ്പം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​ണ്.

ഈ ​സ​മ​യം മ​റ്റു ചി​ല​ര്‍ ഓ​ടി മാ​റു​ന്നു. സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം താ​ഴെ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി. എ​ന്താ​യാ​ലും ഈ ​സ്ത്രീ​യ്ക്കും ആ ​തൊ​ഴി​ലാ​ളി​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ല്ല.

ഞെ​ട്ടി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ പ്ര​തി​ക​രി​ച്ചു. "ഭ​യാ​ന​കം; ആ​ര്‍​ക്കും എ​ന്തും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.