കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​ൻ ഫാ. ഫാ​ബി​യോ വീ​ണ്ടും ഡോ​ക്ട​ർ കു​പ്പാ​യ​ത്തി​ലേ​ക്ക്
മാ​തൃരാ​ജ്യ​വും ലോ​കം മു​ഴു​വ​നും കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​മ്പോ​ൾ ഫാ. ​ഫാ​ബി​യോ സ്റ്റീ​വ​നാസിക്ക് ര​ണ്ടാ​മ​ത് ഒ​ന്നാ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല. വൈ​ദി​ക​നാ​കാ​ൻ വേ​ണ്ടി ത​ത്കാ​ലം ഊ​രിവ​ച്ച ഡോ​ക്ട​ർ കു​പ്പാ​യം അ​ദ്ദേ​ഹം വീ​ണ്ടു​മ​ണി​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​ലാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ ശു​ശ്രു​ഷ എ​ന്ന തി​രി​ച്ച​റി​വി​ൽ.

ഇ​റ്റ​ലി​യിലാ​ക​മാ​നം കോ​വി​ഡ് ഭീ​തി പ​ട​ർ​ത്തി ക​ത്തിപ്പട​രു​മ്പോ​ൾ ത​ന്നാ​ലാ​വുംവി​ധം ആ​ശ്വാ​സ​ത്തി​ന്‍റെ ഇ​ത്തി​രിവെ​ട്ടം പ​ക​ർ​ന്നുന​ൽ​കു​ക​യാ​ണ് നാൽപ്പത്തിയെട്ടുകാരനായ ഈ ​വൈ​ദി​ക​ൻ.

ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യ ഫാ. ​ഫാ​ബി​യോ ഡോ​ക്ട​ർ പ​ഠ​ന​ത്തി​നു ശേ​ഷം കു​റ​ച്ചു​നാ​ൾ ജോ​ലി ചെ​യ്ത​തി​നു ശേ​ഷ​മാ​ണു സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​തും വൈ​ദി​ക​നാ​യ​തും. കോ​വി​ഡ് ദു​രി​തകാ​ല​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളും പ്രാർഥ​ന​ക​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ഡോ​ക്ട​ർ കു​പ്പാ​യണിയാൻ പ്രേ​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് സ​ഭാ​ധി​കാ​രി​ക​ളോ​ട് സ​മ്മ​തം ചോ​ദി​ച്ച​ശേ​ഷം ആ​തു​രശു​ശ്രു​ഷാ രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.വടക്കൻ ഇ​റ്റ​ലി​യി​ലെ ബുസ്തോ ആ​ർ​സിസിയോ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഫാ. ​ഫാ​ബി​യോ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തു കൊ​റോ​ണ ഏ​റെ ദു​രി​തം വി​ത​ച്ച ഒ​രു ന​ഗ​രം കൂ​ടി​യാ​ണി​ത്.

വ്യ​ക്തി​പ​ര​മാ​യി ഒ​ട്ടേ​റെ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചാ​ണ് ഫാ. ​ഫാ​ബി​യോ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ ചെ​റി​യ അ​പ്പാ​ർട്ട്മെന്‍റിൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ വൈ​ദി​ക​രു​മാ​യൊ​ന്നും സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​തെ ഏ​ക​നാ​യി ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹം.

സ​ദാ സ​മ​യ​വും ഒ​രു ചെ​റുപു​ഞ്ചി​രി​യു​മാ​യി രോ​ഗി​ക​ൾ​ക്കു പ്ര​തീ​ക്ഷ​യും ആ​ശ്വാ​സ​വു​മാ​കു​ന്നു ഈ ​വൈ​ദി​ക​ൻ അ​തു​വ​ഴി പൗ​രോ​ഹി​ത്യ​ത്തിന്‍റെയും ആ​തു​ര​സേ​വ​ന​ത്തിന്‍റെയും ന​ന്മ​ക​ൾ ഒ​രേസ​മ​യം പ​ക​ർ​ന്നുന​ൽ​കു​ക​യാ​ണ് ഈ ​ന​ല്ല മ​നു​ഷ്യ​ൻ.

ബിജോ ജോ തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.