"ലോ​ക​ത്തി​ലെ ഏ​റ്റ​വും ഏ​കാ​ന്ത​നാ​യ ആ​ന' കാ​വ​ൻ ഇ​നി കാ​ട്ടി​ലേ​ക്ക്
Saturday, November 28, 2020 8:20 PM IST
"ലോ​ക​ത്തെ ഏ​റ്റ​വും ഏ​കാ​ന്ത​നാ​യ ആ​ന'​യ്ക്ക് ഒ​ടു​വി​ല്‍ മോ​ച​ന​മാ​വു​ന്നു. പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‍​ലാ​മാ​ബാ​ദി​ലെ മൃ​ഗ​ശാ​ല​യി​ൽ 35 വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന കാ​വ​ൻ എ​ന്ന ആ​ന​യെ ഞാ​യ​റാ​ഴ്ച കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടും.

കം​ബോ​ഡി​യ​യി​ലെ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ലേ​ക്കാ​ണ് ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. കം​ബോ​ഡി​യ​യി​ല്‍ മ​റ്റ് ആ​ന​ക​ൾ​ക്കൊ​പ്പം ഇ​ട​പ​ഴ​കാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കും.



നേ​ര​ത്തേ, കാ​വ​നെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഇ​സ്‌​ലാ​മാ​ബാ​ദി​ലെ മാ​ര്‍​ഘ​സാ​ര്‍ മൃ​ഗ​ശാ​ല അ​ട​ച്ചു പൂ​ട്ടാ​ന്‍ പാ​ക്കി​സ്ഥാ​നി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മൃ​ഗ​ശാ​ല​യി​ലെ മോ​ശം സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്നാ​യിരുന്നു കോ​ട​തി​യു​ടെ ന​ട​പ​ടി.

തു​ട​ർ​ന്ന് ലോ​ക​മെ​ങ്ങു​മു​ള്ള മൃ​ഗ​സ്‌​നേ​ഹി​ക​ള്‍ ആ​ന​യെ ഇ​വി​ടെ നി​ന്ന് മാ​റ്റി പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.