ലോക്ക് ഡൗൺ കാലത്ത് കഴിവുകളെ പുറത്തെടുക്കു; വരയ്ക്കാനും എഴുതാനും വായിക്കാനും ക്ഷണിച്ച് കേരള പോലീസ്
Tuesday, March 31, 2020 12:47 PM IST
കോവിഡ് 19 വൈറസിനെ ചെറുക്കുവാൻ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്നതിനൊപ്പം ഓരോ വ്യക്തിയിലുമുള്ള കഴിവിനെ പുറത്ത് കൊണ്ടുവരാൻ കേരള പോലീസ്. വീട്ടിലിരുന്നുകൊണ്ട് തന്നെ എഴുത്ത്, വര, വായന എന്നീ കഴിവുകളെ പരീക്ഷിക്കുവാനാണ് കേരള പോലീസ് ഓരോരുത്തരെയും ക്ഷണിക്കുന്നത്.
കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ കേരള പോലീസിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡോ.ബി. സന്ധ്യ ഐ പി എസ് കുറിച്ച വാക്കുകളിങ്ങനെ.
പ്രിയപെട്ടവരെ,
കൊറോണയെന്ന മഹാമാരി ലോകത്തെ വിറപ്പിച്ചുകൊണ്ടൊരിക്കുകയാണ്. നമ്മുടെ രാജ്യവും വന്‍ ഭീഷണിയിലാണ്. പരിഹാരം ഒന്നേയുള്ളു, ഈ മരണ വൈറസിനെ തുരത്താൻ കഴിവതും വീടിനകത്തു കഴിഞ്ഞു കൂടുക. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസത്തോടെ പങ്കാളിയാവുക എന്നതും.
ഈ കാലയളവില്‍ നമ്മുടെ മാനസികാവസ്ഥ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. കേരള പോലീസ് ജനമൈത്രി പോലീസ് നിങ്ങള്‍ക്കൊപ്പം വരുകയാണ്. ഇതിന്റെ ഭാഗമായി വര എഴുത്ത് വായന എന്ന മനോഹരമായ ലോകത്തേക്ക് ഞങ്ങള്‍ നിങ്ങളെ ആനയിക്കുന്നു. പങ്കെടുക്കുക സമ്മാനങ്ങളും നേടുക
സ്നേഹപൂര്‍വ്വം
ഡോ.ബി. സന്ധ്യ ഐ പി എസ്
(എ ഡി ജി പി )
കേരള പോലീസ്