തൂപ്പുകാരിക്ക് ഗംഭീര സർപ്രൈസ് നൽകി ഫ്ലാറ്റ് ഉടമകൾ; വീഡിയോ വൈറലാകുന്നു
ന്യൂ​യോ​ർ​ക്കി​ലെ ഒ​രു പോ​ഷ് കെ​ട്ടി​ട​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്നു സ്ത്രീ​ക്ക് ആ ​കെ​ട്ടി​ട​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​ല​പി​ടു​പ്പു​ള്ള ഒ​രു വ​മ്പ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മ്മാ​നി​ച്ച ഉ​ട​മ​സ്ഥ​രു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റോ​സ എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. 20 വ​ർ​ഷ​മാ​യി അ​വ​ർ ഈ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. കോ​വി​ഡ് സ​മ​യ​ത്ത് അ​വ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യി. സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.

ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ റോ​സ​ക്ക് ഒ​രു വ​ലി​യ സ​ർ​പ്രൈ​സാ​ണ് ഉ​ട​മ​സ്ഥ​ർ ഒ​രു​ക്കി​യ​ത്. വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​വ​രെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ക്ലീ​ൻ ചെ​യ്യാ​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് റോ​സ ലി​ഫ്റ്റി​ൽ വ​രു​ന്ന​ത്. നാ​ല് മു​റി​ക​ളും മൂ​ന്ന് ബാ​ത്ത്റൂ​മു​ക​ളും ഒ​രു ടെ​റ​സു​മു​ള്ള 2500 ച​തു​ര​ശ്ര​അ​ടി​യു​ള്ള മ​നോ​ഹ​ര​മാ​യ അ​പ്പാ​ർ​ട്ട്മെ​ന്‍റ് റോ​സ ചു​റ്റി കാ​ണാ​ൻ ആ​രം​ഭി​ച്ചു.

വീ​ട് ചു​റ്റി​ക്ക​ണ്ട് തി​രി​ച്ച് വ​ന്ന റോ​സ​യോ​ട് അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഈ ​വീ​ട് റോ​സ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഉ​ട​മ​സ്ഥ​ർ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ണോ​യെ​ന്ന് സം​ശ​യി​ച്ച് നി​ൽ​ക്കു​ന്ന റോ​സ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ന​ന്ദി പ​റ​യു​മ്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട് ക​ര​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം

Loyal cleaning woman who hit hard times during the Pandemic was given an apartment thanks to all the people who lived where she worked. She's given a 2 year lease. from r/nextfuckinglevel

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.