പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി ചാക്കോച്ചൻ; ഗവൺമെന്റ് ജോലി സെറ്റായെന്ന് താരം
Tuesday, February 1, 2022 4:02 PM IST
സ്കൂൾ കുട്ടികൾക്കുള്ള കന്നഡ സചിത്രമാല പാഠപുസ്തകത്തില്‍ നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രവും. വിവിധ ജോലികള്‍ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്ന ഭാഗത്ത് പോസ്റ്റ്മാന്റെ വേഷത്തിലാണ് ചിത്രമുള്ളത്.
"ഒരിടത്തൊരു പോസ്റ്റ്മാന്' എന്ന ചിത്രത്തില്‍ പോസ്റ്റ്മാന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരുന്നു. ഇതിലെ ഫോട്ടോയാണ് സചിത്രമാലയിൽ കയറിപ്പറ്റിയത്. "അങ്ങനെ കര്‍ണാടകയില്‍ ഗവൺമെന്റ് ജോലി സെറ്റായി' എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബന് പാഠപുസ്തകത്തിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധിപ്പേര്‍ ലൈക്കുകളുമായി രംഗത്തെത്തി.
ബ്രോ സേഫായല്ലേ... നാളെ ശമ്പളം കിട്ടുമല്ലോ..., സിനിമയ്ക്ക് ഇനി ലീവൊക്കെ കിട്ടുമോ... എന്നിങ്ങനെയുള്ള കമന്റുകളുടെ പ്രവാഹവുമുണ്ടായി. നൂറുകണക്കിനാളുകൾ പോസ്റ്റ് ഷെയര്‍ ചെയ്തു.