സൈക്കിള്‍ പിന്നെ വാങ്ങാം; എലിസബത്തിന്റെ ചില്ലറസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
Sunday, May 3, 2020 8:25 PM IST
സൈക്കിള്‍ വാങ്ങാന്‍ വേണ്ടി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ എലിസബത്തിന് പുതിയ സൈക്കിള്‍ കിട്ടിയതിലും സന്തോഷമായിരുന്നു. സൈക്കിള്‍ പിന്നീടായാലും വാങ്ങാം. ഇപ്പോള്‍ എന്റെ കാശ് പാവപ്പെട്ടവര്‍ക്ക് രണ്ടാം ക്ലാസുകാരി നയം വ്യക്തമാക്കി.
മാതാപിതാക്കള്‍ പലപ്പോഴായി നല്കിയ പണം സൂക്ഷിച്ചിരുന്ന എലിസബത്ത് 2002 രൂപയുടെ തുട്ടുകളാണ് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറിയത്. വില്ലൂന്നി പിണഞ്ചിറയില്‍ സുനില്‍ ഫിലിപ്പ് തോമസിന്റെ മകളായ എലിസബത്ത് പുതുപ്പള്ളി എറികാട് സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.