അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും കോഴികൾ റോഡിൽ; ചാക്കിലാക്കി നാട്ടുകാർ
Sunday, November 3, 2019 2:44 PM IST
അപകടത്തിൽപ്പെട്ട കോഴി വണ്ടിയിൽ നിന്നും ജനക്കൂട്ടം കോഴിയെ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒഡീഷയിലെ സമ്പാൽപൂർ ജില്ലയിലാണ് സംഭവം. മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപ്പെട്ടത്.
ലോറിയിൽ നിന്നും കോഴി റോഡിലേക്ക് വീഴുന്നത് കണ്ട ജനക്കൂട്ടം ഇവിടേക്ക് ഓടിയെത്തി കോഴികളെ കൈക്കലാക്കുകയായിരുന്നു. ബൈക്കിലും സൈക്കിളിലും നടന്നുമാണ് ആളുകൾ ഇവിടേയ്ക്ക് എത്തിയത്. റോഡിൽ കിടക്കുകയായിരുന്ന കോഴികൾക്കു പുറമെ ലോറിയിലുണ്ടായിരുന്ന കോഴികളെയും ഇവർ കൈക്കലാക്കി.
ഈ സമയമത്രെയും വാഹനം നന്നാക്കുന്ന തിരക്കിലായിരുന്നു ഡ്രൈവറും സഹായിയും. ആളുകൾ കോഴിയുമായി പോകുന്നതൊന്നും ഇവർ വകവച്ചില്ല. ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവി ന്യൂസാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.