ആ​യി​രം ഇ​ത​ളു​ള്ള താ​മ​ര ആ​ല​പ്പു​ഴ​യി​ലും!
ഇ​ത​ളു​ക​ളു​ടെ സ​മൃ​ദ്ധി മൂ​ലം പു​രാ​ണ​ങ്ങ​ളി​ലും ഐ​തി​ഹ്യ​ങ്ങ​ളി​ലും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സ​ഹ​സ്ര​ദ​ള ക​മ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​യി​രം ഇ​ത​ൾ താ​മ​ര ആ​ല​പ്പു​ഴ​യി​ലും പൂ​വി​ട്ടു. ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ലു​ള്ള സോ​ണി ഓ​ർ​ക്കി​ഡ് എ​ന്ന ന​ഴ്സ​റി​യി​ൽ ആ​ണ് ഈ ​അ​പൂ​ർ​വ സ​സ്യം പൂ​വി​ട്ട​ത്. പി​ങ്ക് വ​ർ​ണ​ത്തി​ൽ ഉ​ള്ള​താ​ണ് ഈ ​സ​ഹ​സ്ര​ദ​ള ക​മ​ലം എ​ന്നു​ള്ള​തും പ്ര​ത്യേ​ക​ത​യാ​ണ്.

ചൈ​ന​യി​ൽ 2008 ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ​ഹ​സ്ര​ദ​ള ക​മ​ലം ഇ​ന്ത്യ​യി​ല​ട​ക്കം അ​തീ​വ​ശ്ര​ദ്ധ​യോ​ടെ വ​ള​ർ​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ​യാ​യി റോ​സ് വ​ർ​ണ്ണ​ത്തി​ൽ ആ​ണ് പൂ​ക്ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. പ്ര​കൃ​ത്യാ ഉ​ണ്ടാ​കു​ന്ന ജ​നി​ത​ക​ഘ​ട​ന വ്യ​തി​യാ​നം​മൂ​ലം താ​മ​രക​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​യി സ​ഹ​സ്ര​ദ​ള ക​മ​ല​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി കാ​യ​ലി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ഒ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ങ്ങ​നെ ക​ണ്ടെ​ത്ത​പ്പെ​ടു​ന്ന താ​മ​ര​ക​ളി​ൽ സ​ങ്ക​ല​നം ന​ട​ത്തി പു​തി​യ ഇ​ന​ങ്ങ​ൾ ചൈ​ന, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​വ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക ശ്ര​മ​ക​ര​മാ​ണ്.

ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ച​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് പൂ ​വി​ട്ട​തെ​ന്ന് ന​ഴ്സ​റി ഉ​ട​മ അ​ഷ്റ​ഫ് പ​റ​ഞ്ഞു. ഓ​ർ​ക്കി​ഡു​ക​ൾ, ഹോ​യ, ഇ​ല​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളും ഉ​ള്ള ന​ഴ്സ​റി​യി​ലേ​ക്ക് ഈ ​അ​സാ​ധാ​ര​ണ പു​ഷ്പം കാ​ണു​വാ​ൻ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.