വിസ്മയഭരിതം കുമിളകളുടെ നിമിഷലോകം; വീഡിയോ
Wednesday, June 26, 2024 12:09 PM IST
നമ്മുടെ കണ്ണുകളെ കൗതുകത്താല്‍ വിരിയിക്കുന്ന ഒന്നാണല്ലൊ മാജിക്. വേഷവിധാനങ്ങളാല്ത്തന്നെ നമ്മുടെ ശ്രദ്ധ കവരുന്നവരാണല്ലൊ മജീഷ്യന്മാര്. ചടുലമായ നീക്കങ്ങളാല്‍ ഈ മാന്ത്രികർ നമ്മളെ അദ്ഭുതങ്ങളുടെ ലോകത്ത് എത്തിക്കും.
മാജിക് എന്ന കല ഏറ്റവും വിസ്മയിപ്പിക്കുന്നത് കുട്ടികളെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇപ്പോഴിതാ ഒരു മജീഷ്യന്‍ ഒരു കൊച്ചുകുട്ടിയെ മുന്‍ നിര്‍ത്തി നടത്തിയ ബബിള്‍ മാജിക്കാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ബബിള്‍ മാന്ത്രികനായ വൈറ്റ്ഡ്രീം ആണ് ഇത്തരമൊരു പ്രകടനം നടത്തിയത്. ദൃശ്യങ്ങളിൽ ഒരു കൊച്ചുകുട്ടി അദ്ദേഹത്തിന് സമീപം നില്‍ക്കുകയാണ്. ഉടനടി അദ്ദേഹം പെണ്‍കുട്ടിക്ക് ചുറ്റും ഒരു വലിയ കുമിള സൃഷ്ടിക്കുന്നു. മാത്രമല്ല ആ കുമിളയില്‍ അദ്ദേഹവും ഭാഗമാകുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ഈ കുമിള ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ ആ നിമിഷങ്ങള്‍ക്കുള്ളിലെ കാഴ്ച അത്ര സുന്ദരമാണ്.
വെെറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഇത് അവള്‍ക്ക് ഒരു പ്രധാന ഓര്‍മ്മയാണ്.' എന്നാെണാരാള് കുറിച്ചത്. "ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.