സൂര്യതാപം കൊണ്ട് ഒരു 'വെസ്പ' ദോശ ഉണ്ടായ കഥ: വൈറൽ വീഡിയോ
Tuesday, June 7, 2022 11:45 AM IST
ചൂട് അസഹനീയമാകുന്നതിനൊപ്പം അതിന്റെ പരിണിതഫലം പലതരത്തിലായി അനുഭവിക്കുന്നവരാണ് നമ്മള്. ഇന്ത്യയിലെ ചൂട് അത്രക്ക് കഠിനമാണെന്നതില്‍ സംശയമില്ലതാനും. അതിനാല്‍ തന്നെ ചൂടിനോട് പൊരുതാന്‍ ഏതൊക്കെ മാര്‍ഗം സ്വീകരിക്കണമെന്നുള്ള തത്രപ്പാടിലാണ് പലരും.
ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ഒരാള്‍ ഒരു സ്കൂട്ടറിന്റെ സീറ്റിന് മുകളില്‍ ദോശ ചുടുന്നതാണ്. 40 ഡിഗ്രി ഉഷ്ണതാപത്തിലാണ് ദോശ ചുടുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വേനല്‍കാലത്ത് വെസ്പ സ്കൂട്ടറില്‍ പാകം ചെയ്യുന്ന ഒരു ദോശ എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
ദോശമാവ് സ്കൂട്ടറിന് മുകളില്‍ പരത്തുന്നു. കുറച്ച് സമയത്തിന് ശേഷം ദോശ കഴിക്കാന്‍ പാകമാകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഗ്യാസും ലാഭിക്കാം ചിലവ് കുറക്കാം എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.