ട്രെയിനിൽ ചാടിക്കയറുന്നതിനിടെ തെന്നിവീണു; യുവാവിന് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥർ
Wednesday, September 25, 2019 2:02 PM IST
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറിയുന്നതിനിടെ വീണ യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അഹമ്മദാബാദിലാണ് സംഭവം.
റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ യാത്ര ആരംഭിച്ചപ്പോഴാണ് ഒരു യുവാവ് ഇവിടേക്ക് എത്തിയത്. ഒരു ബോഗിയിലേക്ക് ചാടിക്കയറുവാൻ ശ്രമിച്ച ഇയാൾ കാൽ വഴുതി നിലത്തേക്ക് വീഴുവാൻ തുടങ്ങി. ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴാൻ തുടങ്ങിയ ഇയാളെ സമീപമുണ്ടായിരുന്ന രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി എടുത്ത് ബോഗിയിലേക്ക് കയറ്റുകയായിരുന്നു.
ഇവർ രണ്ടുപേരുടെയും സമയോചിതമായ ഇടപെടീലിനെ തുടർന്നാണ് ഇയാളുടെ ജീവൻ രക്ഷപെട്ടത്. സിസടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.