കാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്! സ്കാൻ ചെയ്താൽ എത്തുന്നത്...
Monday, January 18, 2021 10:08 PM IST
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുക എന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ചിലർ കൈയിലാവും പച്ചകുത്തുക, ചിലരാകട്ടെ പുറത്താകും. ശരീരം മുഴുവൻ പച്ചകുത്തുന്നവരുമുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങളാവും ശരീരത്തിൽ ടാറ്റു ചെയ്യുക. അത് പേരുകളാവാം, ചിത്രങ്ങളാവാം...
എന്നാൽ ക്യൂആർ കോഡ് ശരീരത്തിൽ പച്ചകുത്തി താരമായിരിക്കുകയാണ് ഒരു യുവാവ്. യുകെയിലെ ഒരു യുവാവിന്റെ വീഡിയോയാണ് ടിക്ക്ടോക്കിൽ വൈറലായിരിക്കുന്നത്. കാലിന്റെ പുറകിലാണ് ടാറ്റു ചെയ്തിരിക്കുന്നത്.
യുവാവിന്റെ കൂട്ടുകാരനാണ് ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഡ് സ്കാൻ ചെയ്യുന്പോൾ എത്തുന്നത് യൂട്യൂബിലേക്കാണ്. ടാറ്റു ചെയ്ത യുവാവിന്റെ ഇഷ്ടഗാനങ്ങളാണ് ക്യൂആർ കോഡിൽ ഒളിപ്പിച്ചിരിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ ആ പാട്ടുകൾ യൂട്യൂബിൽ ആസ്വദിക്കാൻ കഴിയും.