കൊറോണ ഭീതി; വളര്‍ത്തു നായയെ നടത്താന്‍ ഡ്രോണ്‍
Saturday, March 21, 2020 3:30 PM IST
കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവന്‍. ആളുകളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കര്‍ശനമായും സുരക്ഷിതായ സാഹചര്യത്തില്‍ തുടരുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഭരണകൂടം. ഈ പശ്ചാത്തലത്തില്‍ തന്റെ വളര്‍ത്തു നായയെ പുറത്തിറക്കി നടത്താന്‍ ഒരാള്‍ സ്വീകരിച്ച മാര്‍ഗമാണ് സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. സൈപ്രസിലാണ് സംഭവം.
വളര്‍ത്തുനായയുടെ കഴുത്തില്‍ കെട്ടിയ കയറിന്റെ അറ്റം ഡ്രോണില്‍ ബന്ധിപ്പിച്ചാണ് ഇയാള്‍ നായയെ പുറത്തിറക്കി വിട്ടത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
ഇത് വളരെ ബുദ്ധിപരമായ ആശയമാണെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും നായയെ ആരെങ്കിലും മോഷ്ടിക്കുവാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.