നദി മുറിച്ചു കടക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം
Friday, August 16, 2019 3:20 PM IST
കുത്തിയൊലിച്ച് ഒഴുകിയ നദി മുറിച്ചു കടക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ രാജ്ഗാർഹിലാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നദി കരകവിഞ്ഞൊഴുകിയിരുന്നു.
അതിശക്തമായ ഒഴുക്ക് വകവയ്ക്കാതെ ഇയാൾ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. കുറേ ദൂരം ഇദ്ദേഹം സഞ്ചരിച്ചിരുന്നുവെങ്കിലും നിലതെറ്റി വെള്ളത്തിൽ വീണ് ഒഴുകി പോകുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.