കടുവയെ പിടിച്ച കിടുവ..! കട കൊള്ളയടിച്ച യുവാവിന്റെ കാർ കള്ളൻ കൊണ്ടുപോയി
Tuesday, August 27, 2019 2:41 PM IST
മോഷണം നടത്തിയ യുവാവിന്റെ കാർ മോഷണം പോയി. വാഷിംഗ്ടണിലാണ് സംഭവം. വില്യം കെല്ലി എന്നയാളാണ് ഒരു കടയിൽ മോഷണം നടത്തിയത്. മോഷണ മുതലുമായി രക്ഷപെടുവാൻ കാർ പാർക്ക് ചെയ്തിട്ടിരിക്കുന്ന സ്ഥലത്തേക്ക് പാഞ്ഞ് ചെന്നപ്പോഴാണ് തനിക്ക് എട്ടിന്റെ പണി കിട്ടിയെന്ന് കെല്ലിക്ക് മനസിലായത്.
ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയിരുന്നു. കാറിനുള്ളിൽ നിന്നും ചാവി എടുക്കാതെയാണ് താൻ പോയതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പരാതിക്കാരനും മോഷ്ടാവാണെന്ന് പോലീസിന് മനസിലായത്. തുടർന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാർ മോഷ്ടിച്ചയാളെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.