നിരാശപ്പെടുത്തിയ ഒരു പ്രണയാഭ്യര്‍ഥന; വൈറലായി വീഡിയോ
Friday, May 6, 2022 1:15 PM IST
അനശ്വരമായ ചില വിവാഹാഭ്യര്‍ഥനകള്‍ നടക്കാറുണ്ട്. വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടം തോന്നുന്ന തരത്തിലുള്ള രംഗങ്ങള്‍. അവയില്‍ ചിലത് അതിമനോഹരമാകും. ചിലത് നമ്മളെ നിശാരപ്പെടുത്തുകയും ചെയ്യും. പ്രണയം പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവരിലും അതിന്റെ ആഹ്ളാദം അലയടിക്കും.
എന്നാല്‍ അത് വിപരീതമായി പോയാലോ? നിരാശപ്പെടുത്തിയ ഒരു പ്രണയാഭ്യർഥനയുടെ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കറങ്ങി നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹ്നാസ്ബര്ഗിലാണ് ഇത്തരമൊരു പ്രണയാഭ്യർഥന നടത്തിയത്.
മക്ഡോണാള്‍സ് ഔട്ട്ലെറ്റില് വളരെ തിരക്കുള്ള കൗണ്ടറിന് അഭിമുഖമായാണ് യുവതി നില്‍ക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു നില്ക്കുന്ന യുവതിയുടെ തൊട്ടുപുറകിലായി മുട്ടുകുത്തി നിന്ന് തന്റെ പ്രണയം തുറന്നുപറയുകയാണ് ചെറുപ്പക്കാരന്. കൈയില്‍ ഒരു ചെറിയ ബോക്സുമുണ്ട്.
എന്നാല്‍ യുവതി തിരിഞ്ഞുനിന്ന് ദേഷ്യത്തില്‍ സംസാരിക്കുകയാണ്. ദേഷ്യം നിയന്ത്രിക്കാനാവാതെ അവര്‍ ഉടന്‍ തന്നെ ആ കൗണ്ടറില്‍ നിന്നും ഇറങ്ങിപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ നിരാശനായ അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ് താന്‍ വാങ്ങിയ സാധാനങ്ങളുള്ള ട്രോളിയുമെടുത്ത് പോകുന്ന കാഴ്ചയും കാണാം.
ചുറ്റുമുള്ളവരുടെ മുന്നിലൂടെ അദേഹം നടന്നുപോകുന്നത് ഏറെ സങ്കടം നല്കുന്ന കാഴ്ചയാണെന്ന് ആളുകള്‍ പറയുന്നു. ഇത്തരത്തില്‍ പരസ്യമായി അദേഹത്തെ അപമാനിക്കേണ്ടതില്ലായിരുന്നുവെന്നും മറ്റുചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.