പ്ലാസ്റ്റിക്മുക്ത ശ​ബ​രി​മ​ല: വീ​ഡി​യോ സ​ന്ദേ​ശ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തും
ശ​ബ​രി​മ​ല​യി​ൽ പ്ലാ​സ്റ്റിക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ ഒരുക്കുന്ന വീ​ഡി​യോ സ​ന്ദേ​ശ​ത്തിൽ ന​ട​ൻ മോ​ഹ​ൻ​ലാലും പങ്കാളിയാകും. പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ ആ​ർ. ഗി​രി​ജ​യാ​ണ് ഇക്കാര്യം അ​റി​യിച്ചത്. മണ്ഡലകാലത്ത് തീർഥാടകർ‌ക്ക് കാണാവുന്ന വിധത്തിൽ പമ്പയിൽ ഈ വീഡിയോ പ്രദർശിപ്പിക്കും.

പ​ന്പ​യി​ലെയും വ​ന​മേ​ഖ​ലകളിലെയും അ​മി​ത​മാ​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യനി​ക്ഷേ​പം പ്രകൃതിക്ക് വലിയ ഭീ​ഷ​ണി​യാ​ണ്. ഇ​തി​നെ​തി​രേയു​ള്ള സ​ന്ദേ​ശ​മെ​ന്ന നി​ല​യി​ലാ​ണ് ഈ ​വീ​ഡി​യോ. മാ​ത്ര​മ​ല്ല ക്ലീ​ൻ ശ​ബ​രി​മ​ല പദ്ധതിയുടെ ഭാഗമായി, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ മ​ണ്ണി​ൽ ജീ​ർ​ണി​ക്കു​ന്ന വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക എ​ന്നും ഭ​ക്ത​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...