മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്:രസകരമായി കുരങ്ങന്റെയും നായയുടെയും വീഡിയോ
Friday, May 20, 2022 3:52 PM IST
ഒരു നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥ. ആ സൗഹൃദം ചില ചെറിയ മോഷണത്തിലൂടെയാണ് എന്നതാണ് അതിലെ രസകരമായ കാര്യം.എങ്കിലും ഇവര്‍ തമ്മിലുള്ള ചങ്ങാത്തത്തിന്‍റെ ആഴം ഈ വീഡോയോ കണ്ടാല്‍ മനസിലാകും.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ കറങ്ങി നടക്കുന്നതാണെങ്കിലും ഇപ്പോഴും അതിന് ആരാധകര്‍ ഏറെയാണ്.
രംഗം ഇങ്ങനെയാണ്. ഒരു കടയുടെ മുന്നില്‍ കിടക്കുന്ന ചിപ്സ് പാക്കറ്റില്‍ നിന്നും രണ്ടെണ്ണം മോഷ്ടിക്കാനായി നായയും കുരങ്ങനും ഒന്നിക്കുന്ന കാഴ്ചയാണ് ഏറ്റവും രസകരം. കുരങ്ങന്‍ ഒറ്റക്ക് പ്രയത്നിച്ചാല്‍ എത്തില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് നായയുടെ പുറത്ത് കയറിയാണ് പാക്കറ്റ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
വീണ്ടും മോഷണശ്രമം നടത്തുന്നതിനിടയില്‍ ആശാന്‍ താഴേക്ക് വീഴുന്നു. വീണ്ടും നായയുടെ ദേഹത്ത് കയറുന്നു. പാക്കറ്റ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ വീഡിയോയില്‍ ശ്രമം വിഫലമാവുമകയാണ് ചെയ്യുന്നത്.
എങ്കിലും അവര്‍ക്ക് ചിപ്സ് പാക്കറ്റ് കിട്ടണമെന്നാകും വീഡിയോ കാണുന്നവര്‍ക്ക് തോന്നുക. അത്രക്ക് മനോഹരവും രസകരവുമാണ് വീഡിയോ. സമൂഹമാധ്യമങ്ങളില്‍ അത്രയധികം സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.