കു​ര​ങ്ങ​ന്മാ​രു​ടെ പു​തി​യ യാ​ത്ര സം​വി​ധാ​നം; അ​ത്ഭു​ത​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ
Saturday, March 13, 2021 4:12 AM IST
കു​ര​ങ്ങ​ന്മാ​ർ ഒ​രു സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് മ​ര​ത്തി​ലൂ​ടെ ചാ​ടി പോ​കു​ന്ന​ത് കൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​ണ്. മ​ര​ത്തി​ന്‍റെ അ​റ്റ​ത്തു​നി​ന്ന് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് ല​ക്ഷ്യം തെ​റ്റാ​തെ​യു​ള്ള ചാ​ട്ടം പ​ല​പ്പോ​ഴും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും കു​ര​ങ്ങ​ന്മാ​രു​ടെ അ​ത്ത​ര​മൊ​രു വി​കൃ​തി​യാ​ണ്.

ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക്ക് വ​യ​റി​ലൂ​ടെ പോ​കു​ന്ന കു​ര​ങ്ങ​ന്മാ​രു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ബംഗളൂരുവിലാണ്ഇ സംഭവം. ഇ​ല​ക്ട്രി​ക്ക് വ​യ​റി​ലൂ​ടെ ഊ​ർ​ന്നാ​ണ് ഒ​രി​ട​ത്തു നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള യാ​ത്ര. ഒ​രാ​ൾ​ക്ക് പി​ന്നാ​ലെ അ​ടു​ത്ത​യാ​ൾ എ​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര. ഐ​എ​ഫ്എ​സ് ഒ​ഫീ​സ​റാ​യ പ​ർ​വീ​ണാ​ണ് വീ​ഡി​യോ ആ​ദ്യ​മാ​യി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.