ത​ന്‍റെ മൂ​ന്നു​കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ന്ന ഒ​ര​മ്മ തേ​ടു​ന്ന നീ​തി; വി​ധി കാ​ത്ത് ലോ​കം
Friday, August 11, 2023 4:42 PM IST
അ​മ്മ; അ​ത് വെ​റു​മൊ​രു വാ​ക്ക​ല്ലെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഒ​ട്ടു​മി​ക്ക​വ​രു​ടെ​യും വ​ള​ര്‍​ച്ച​യ്ക്കും നേ​ട്ട​ത്തി​നും പി​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​ണ​ത്. പ്ര​പ​ഞ്ച​ത്തി​ലെ ഏ​തൊ​രു ജീ​വി​യെ എ​ടു​ത്താ​ലും മാ​തൃ​ത്വ​ത്തിന്‍റെ മ​ഹ​ത്വം ന​മു​ക്ക​വി​ടെ​യൊ​ക്കെ കാ​ണാ​ന്‍ ക​ഴി​യും.

ഏ​തൊ​രു കു​ഞ്ഞും ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന​തും അ​ഭ​യ​മാ​ക്കു​ന്ന​തും ത​ന്‍റെ അ​മ്മ​യെ ആ​യി​രി​ക്കും. എ​ന്നാ​ല്‍ ഒ​ര​മ്മ തന്‍റെ മ​ക്ക​ളെ മൂ​ന്നു​പേ​രെയും ശ്വാ​സംമു​ട്ടി​ച്ചു കൊ​ന്നാ​ലോ‍?. പോ​രാ​ഞ്ഞ് ആ ​ശി​ക്ഷ​യി​ല്‍ നി​ന്നും ഇ​ള​വ് തേ​ടി കോ​ട​തി​യി​ല്‍ എ​ത്തി​യാ​ലോ‍?

ആ​രു​മൊ​ന്നു ഞെ​ട്ടു​ന്ന സം​ഭ​വ​മാ​ണ​ല്ലൊ ഇ​ക്കാ​ര്യം. അ​ങ്ങ് ന്യൂ​സി​ല​ന്‍​ഡി​ലാ​ണ് ഈ ​കേ​സ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 42 കാ​രി​യാ​യ ലോ​റ​ന്‍ ആ​ന്‍ ഡി​ക്ക​സ​ണ്‍ ആ​ണ് ഈ ​കേ​സി​ലെ പ്ര​തി​യാ​യ ആ അ​മ്മ.

ഇ​വ​ര്‍ 2021 സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ലെ സൗ​ത്ത് ഐ​ല​ന്‍​ഡി​ലെ ടി​മാ​രു​വി​ലു​ള്ള വീ​ട്ടി​ല്‍ വ​ച്ച് ത​ന്‍റെ ര​ണ്ട് വ​യ​സു​ള്ള ഇ​ര​ട്ട​ക​ളാ​യ മാ​യ​യെ​യും കാ​ര്‍​ല​യെ​യും അ​വ​രു​ടെ ആ​റ് വ​യ​സു​ള്ള സ​ഹോ​ദ​രി ലി​യാ​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ശ്വാ​സംമു​ട്ടി​ച്ചാ​ണ് ഈ ​അ​മ്മ മൂ​ന്നു മ​ക്ക​ളെ​യും കൊ​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ ഈ ​ക്രൂ​ര കൃ​ത്യം ചെ​യ്യാ​നു​ള്ള കാ​ര​ണം മ​നോ​രോ​ഗ​മാ​ണെ​ന്നാ​ണ് ആ​നിന്‍റെ വ​ക്കീ​ല്‍ പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ ഡി​ക്ക​സ​ണെ കേ​സി​ല്‍ ശി​ക്ഷി​ക്ക​രു​തെ​ന്ന് വ​ക്കീ​ല്‍ ക്രൈ​സ്റ്റ് ച​ര്‍​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​റ​ന്‍ ഡി​ക്ക​സ​ണ്‍ വി​ഷാ​ദാ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ ഈ ​ഭ​യാ​ന​ക​മാ​യ കാര്യം ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. ചി​കി​ത്സി​ച്ചി​രു​ന്നെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​കു​മാ​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു.


എ​ന്നാ​ല്‍ താ​ന്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഡി​ക്ക​സ​ണ് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് എ​തി​ര്‍​ഭാ​ഗം പ​റ​യു​ന്നു. ഭ്രാ​ന്ത് എ​ന്ന പേ​രി​ല്‍ ഇ​വ​രെ ശി​ക്ഷ​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് എ​തി​ര്‍​ഭാ​ഗം വാ​ദി​ക്കു​ന്നു.

കൊ​ല​പാ​ത​ക​ങ്ങ​ള്‍ ക്രൂ​ര​വും ബോ​ധ​പൂ​ര്‍​വ​വും ആ​യി​രു​ന്നെ​ങ്കി​ലും, ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ ഇവരെ കുറ്റവാളി ആക്കാനാകില്ലെന്ന് ഡി​ക്ക​സ​ണു​മാ​യി അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ട​ത്തി​യ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​മെ​റ്റൂ​യി കോ​ട​തി​യെ അ​റി​യി​ച്ചു.

പി​താ​വ് ഗ്ര​ഹാം ഉ​ള്‍​പ്പെ​ട്ട ഡി​ക്ക​സ​ണ്‍ കു​ടും​ബം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ന്യൂ​സി​ല​ന്‍​ഡി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ര്‍​ത്ത​താ​യി​രു​ന്നു. ഈ ​കു​ടി​യേ​റ്റം​ത​ന്നെ ലോ​റ​ന്‍ ആ​നി​ല്‍ വി​ഷാ​ദം ജ​നി​പ്പി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ര്‍ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല ഈ ​വി​ഷാ​ദ​രോ​ഗം ലോ​റ​ന്‍ ആ​നിന്‍റെ പ്ര​ത്യുത്പാ​ദ​ന ശേ​ഷിയെ ബാ​ധി​ച്ചു. അ​വ​രു​ടെ ആ​ദ്യ​ത്തെ ഗ​ര്‍​ഭം 18-ആ​ഴ്ച​യി​ല്‍ അ​ല​സി​പ്പോ​യി. പി​ന്നീ​ട് ഐ​വി​എ​ഫ് വ​ഴി ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നാ​യി ഇ​വ​ര്‍ ശ്ര​മി​ച്ചു. ഇതും ലോ​റ​ന്‍ ആ​നി​ല്‍ രോ​ഗം മൂ​ര്‍​ച്ഛി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്രെ.

കു​ടും​ബ​ത്തി​ലു​ണ്ടാ​യ മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളും ഇ​വ​രു​ടെ മാ​ന​സി​ക നി​ല​യെ ബാ​ധി​ച്ചു. കൊ​ല​പാ​ത​ക ദി​വ​സം ഇ​ള​യ മക​ള്‍ കാ​ര്‍​ല ദേ​ഷ്യ​പ്പെ​ട്ട​താ​ണ​ത്രെ ആ​നി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

എ​ന്താ​യാ​ലും കൊ​ല​പാ​ത​ക​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞ​തോ​ടെ നെ​റ്റി​സ​ണ്‍ ര​ണ്ട് ത​ട്ടി​ലാ​ണ്. അ​ടു​ത്ത് ത​ന്നെ ജ​സ്റ്റീ​സ് കാ​മ​റൂ​ണ്‍ മ​ണ്ട​ര്‍ ഈ ​കേ​സി​ല്‍ വി​ധി പ​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണ് വി​വ​രം. നീ​തി​യു​ടെ വാ​ക്ക് എ​ന്താ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷയി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ് ഇ​വ​രു​ടെ ക​ഥ അ​റി​യാ​വു​ന്ന​വ​രൊ​ക്കെ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.