കൈവരികൾക്കിടയിലൂടെ മറിഞ്ഞ കുട്ടിയെ കൈപ്പിടിയിലൊതുക്കി അമ്മ
Saturday, June 29, 2019 12:04 PM IST
ബഹുനില കെട്ടിടത്തിന്റെ സ്റ്റെയർകേസിന്റെ കൈവരികൾക്ക് ഇടയിലൂടെ താഴേക്കു വീഴുവാൻ തുടങ്ങിയ പിഞ്ചു കുഞ്ഞിനെ അമ്മ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊളമ്പിയയിലെ മെഡെലിനിലാണ് സംഭവം.
ലിഫ്റ്റിനുള്ളിൽ നിന്നും അമ്മയും കുഞ്ഞും പുറത്തേക്ക് ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. അമ്മ ഫോണിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ അമ്മയുടെ സമീപത്തു നിന്നും പോയ കുട്ടി കൈവരികൾക്ക് ഇടയിലൂടെ താഴോട്ട് മറിഞ്ഞു.
എന്നാൽ ഇത് കണ്ട അമ്മ നിമിഷ നേരത്തിനുള്ളിൽ കുട്ടിയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കൈവരികൾക്കിടയിൽ നിന്നും വലിച്ചെടുക്കുകയും ചെയ്തു.
സമീപത്തെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. അമ്മയുടെ സമയോചിതമായ ഇടപെടീലിനെ തുടർന്നാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. സോഷ്യൽമീഡിയയിൽ വൈറലാകുന്ന ദൃശ്യങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.