സൈ​ക്കി​ളി​ലെ​ത്തു​ന്ന പി​സ ദോ​ശ; യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ
ആ​പ്പി​ലൂ​ടെ ഓ​ർ​ഡ​ർ ന​ൽ​കി​യാ​ൽ ഭ​ക്ഷ​ണം മു​ന്നി​ലെ​ത്തു​ന്ന കാ​ല​മാ​ണി​ത്. വി​ല​യ റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ​പോ​ലും മൊ​ബൈ​ൽ ആ​പ്പി​ലു​ടെ​യാ​ണ് ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കു​ക​യും അ​ത് അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ഇ​ക്കാ​ല​ത്ത് സൈ​ക്കി​ളി​ൽ ദോ​ശ വി​ൽ​ക്കാ​ൻ ആ​രെ​ങ്കി​ലും ത​യാ​റാ​കു​മോ? എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. യൂ​ട്യൂ​ബ് ചാ​ന​ലാ​യ ആം​ചി മു​ബൈ​യി​ലാ​ണ് യു​വാ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പി​സ ദേ​ശ​യാ​ണ് യു​വാ​വ് സൈ​ക്കി​ളി​ൽ കൊ​ണ്ടു​ന​ട​ന്ന് വി​ൽ​ക്കു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ര്‍​ക്ക് അ​പ്പോ​ള്‍ ത​ന്നെ ദോ​ശ​യു​ണ്ടാ​ക്കി ന​ല്‍​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​ണ് സൈ​ക്കി​ൾ. ദോ​ശ ത​യാ​റാ​ക്കാ​നു​ള്ള ത​വ, പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ, സോ​സ്, ച​ട്ണി, ചീ​സ്, ദോ​ശ​മാ​വ് എ​ന്നി​വ​യെ​ല്ലാം ഈ ​ചെ​റി​യ സൈ​ക്കി​ളി​ല്‍ ഉ​ണ്ട്. പ​ല​ത​രം ദോ​ശ​ക​ള്‍ 60 മു​ത​ല്‍ 100 രൂ​പ​വ​രെ വി​ല​യ്ക്കാ​ണ് അ​ദ്ദേ​ഹം വി​ല്‍​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ ഒ​രു സ്ഥി​രം ക​സ്റ്റ​മ​റാ​യ സ്ത്രീ ​വ​രു​ന്ന​തും പി​സ ദോ​ശ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും കാ​ണാം. ഇ​ത്ര​കാ​ല​മാ​യി​ട്ടും രു​ചി​യി​ല്‍ ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. 25 വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം ഇ​വി​ടെ ദോ​ശ വി​ല്‍​ക്കാ​ന്‍ എ​ത്തു​ന്നു​ണ്ട്. ഒ​രു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.