ദരിദ്രകർഷകൻ വിൽപ്പനയ്ക്ക് വച്ച പച്ചക്കറിക്ക് മുകളിലൂടെ വാഹനം കയറ്റിയിറക്കി ഉദ്യോഗസ്ഥ ക്രൂരത
Sunday, November 17, 2019 4:01 PM IST
റോഡരികിൽ വിൽപ്പനയ്ക്ക് വച്ച പച്ചക്കറിക്ക് മുകളിൽ വാഹനം കയറ്റിയിറക്കി സർക്കാർ ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ഹപുരിൽ സർക്കാർ നിയന്ത്രണത്തിലുള്ള മാർക്കറ്റിലാണ് സംഭവം. വിൽപ്പനയ്ക്കായി നിരത്തി വച്ചിരുന്ന പച്ചക്കറിക്ക് മുകളിലേക്ക് ഉദ്യോഗസ്ഥൻ വാഹനം മനപ്പൂർവം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പച്ചക്കറിക്കു മുകളിലൂടെ വാഹനം നിരവധി തവണ മുന്നോട്ടും പിന്നോട്ടും എടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥന്റെ ഈ പരാക്രമം. അനുമതിയില്ലാതെ കര്ഷകന് പച്ചക്കറി വില്‍പ്പന നടത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിവരം.