ഞാൻ ചേട്ടാ എന്നേ വിളിച്ചിട്ടുള്ളൂ: ഉമ്മൻ ചാണ്ടിക്ക് ആശംസകളുമായി പിസിയുടെ കുറിപ്പ്
Thursday, September 17, 2020 7:28 PM IST
നിയമസഭാംഗം എന്ന നിലയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ കുറിപ്പ്. പ്രിയപ്പെട്ട ചേട്ടന് എന്ന് അഭിസംബോധന ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പിൽ ഉമ്മൻചാണ്ടിയെ താൻ എന്നും ചേട്ടാ എന്നേ വിളിച്ചിട്ടുള്ളൂ എന്നും പി.സി ജോർജ് പറയുന്നു.
സ്വന്തം ഇളയ കൂടപ്പിറപ്പിനോടെന്നതുപോലെ സവിശേഷമായ കരുതലും സ്നേഹവും എക്കാലവും ഉമ്മൻചാണ്ടി തനിക്ക് തിരികെ തന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രവർത്തകരുടെ യജമാനന്മാരായ ജനങ്ങളോട് ഏറ്റവും വിധേയപൂർവം പെരുമാറിയിട്ടുള്ള ഭരണാധികാരി ഉമ്മൻ ചാണ്ടിയാണെന്നത് നിസ്തർക്കമാണെന്നും പി.സി. കുറിപ്പിൽ പറയുന്നു.
പി.സി. ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: