സ്വച്ഛ്ഭാരത്..! മാ​മ​ല്ല​പു​രം ബീ​ച്ച് "അ​രി​ച്ചു​പെ​റു​ക്കി' മോ​ദി​; പ്ലോ​ഗിം​ഗ് വീ​ഡി​യോ
ചെ​ന്നൈ: ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​ന്നൈ മാ​മ​ല്ല​പു​രം ബീ​ച്ചി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ർ ഞെ​ട്ടി. കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ട​ൽ​തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​റു​ക്കു​ന്നു. മോ​ദി ക​ട​ലോ​ര​ത്തു കൂ​ടി ന​ട​ന്നു പ്ലാ​സ്റ്റി​ക്കു​ക​ള്‍ പെ​റു​ക്കു​ക (പ്ലോ​ഗിം​ഗ് ) ​യും അ​ത് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ന​ൽ​കു​ന്ന​തു​മാ​ണ് കാഴ്ച. ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്. ശനിയാഴ്ച രാവിലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.


പ്ലോ​ഗിം​ഗ്

ജോ​ഗിം​ഗ് ചെ​യ്യു​ക​യും അ​തോ​ടൊ​പ്പം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യാ​യാ​മ പ്ര​വ​ർ​ത്ത​ന​മാ​ണ്‍ പ്ലോ​ഗിം​ഗ്. 2016-ൽ ​സ്വീ​ഡ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച ഈ ​പ്ര​വ​ർ​ത്ത​നം മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ്ര​ച​രി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രേ​യു​ള്ള അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ലോ​ഗിം​ഗ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഓ​ട്ട​ത്തി​നി​ട​യി​ൽ വി​വി​ധ ശ​രീ​ര​ച​ല​ന​ങ്ങ​ൾ ചെ​യ്യു​ക​യും അ​തോ​ടൊ​പ്പം വ​ഴി​യി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യു​മാ​ണ് ഇ​തി​ൽ ചെ​യ്യു​ന്ന​ത്. എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സെ​ഡാ​രി​സ് വ്യാ​യാ​മ ഓ​ട്ട​ത്തി​നി​ട​യി​ൽ ഇ​ങ്ങ​നെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തു ശീ​ല​മാ​ക്കി​യി​രു​ന്നു. ഇ​തു വ്യാ​പ​ക പ്ര​ശം​സ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.