രാജാവിനെപ്പോലെ റിപ്പോർട്ടിംഗ്; കൈയടി നേടി മാധ്യമപ്രവർത്തകൻ
Thursday, January 16, 2020 1:42 PM IST
രാജാവിനെ പോലെ തലപ്പാവും ആഭരണങ്ങളും ധരിച്ച് കൈയിൽ വാളുമേന്തി പരിചാരകരോടൊപ്പം വാർത്ത റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകൻ. പാക്കിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോർട്ടറായ ഇയാളുടെ പേര് അമിൻ ഹഫീസ് എന്നാണ്.
ലാഹോറിലെ ചരിത്രപ്രാധാന്യമുള്ളള കോട്ടയിൽ വച്ച് നടന്ന ഒരു വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കുവാനാണ് അദ്ദേഹം വേറിട്ട മാർഗം സ്വീകരിച്ചത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ അപകടാവസ്ഥ നേരിടുന്ന ചരിത്ര സ്മാരകമാണിത്. നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇവിടെ വിവാഹം നടത്തിയത്.
ഇതിന് മുൻപ് കഴുതയുടെ പുറത്തിരുന്ന് സഞ്ചരിച്ചുകൊണ്ട് വാർത്ത റിപ്പോർട്ട് ശ്രദ്ധനേടിയയാളാണ് അമിൻ ഹഫീസ്. വാർത്ത തയാറാക്കുവാൻ വേറിട്ട മാർഗം സ്വീകരിക്കുന്ന ഇദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്.