കാ​മ​റ ഓ​ഫ് ചെ​യ്യാ​ന്‍ മ​റ​ന്നു​പോ​യി; അ​ഭി​ഭാ​ഷ​ക​ന്‍റെ അ​ബ​ദ്ധം വൈ​റ​ൽ
Tuesday, March 9, 2021 10:38 PM IST
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലാ​സു​ക​ളും മീ​റ്റി​ങു​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ ഓ​ൺ​ലൈ​നാ​ണ്. ഇ​ത്ത​രം മീ​റ്റി​ങ്ങു​ക​ള്‍​ക്കി​ട​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ​ന്നു​പെ​ടു​ന്ന​തും അ​ബ​ദ്ധം പ​റ്റു​ന്ന​തു​മെ​ല്ലാം വൈ​റ​ലാ​കാ​റു​മു​ണ്ട്. കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ കാ​മ​റ ഓ​ഫ് ചെ​യ്യാ​ന്‍ മ​റ​ന്നു​പോ​യി അ​ഭി​ഭാ​ഷ​ക​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്.

വെ​ര്‍​ച്വ​ല്‍ കോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഈ ​രം​ഗം കാ​ണു​ക​യും ചെ​യ്തു. പാ​റ്റ്‌​ന കോ​ട​തി​യു​ടെ വെ​ര്‍​ച്വ​ല്‍ സെ​ഷ​നി​ലാ​ണ് ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. മ​യൂ​ര്‍ സേ​ജ്പാ​ല്‍ എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. ഓ​ണ്‍ കോ​ളി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാം.

സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മെ​ഹ​ത്ത പ​ങ്കെ​ടു​ത്ത സെ​ഷ​നി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ന് ഈ ​അ​ബ​ദ്ധം പ​റ്റി​യ​ത്. ഒ​ടു​വി​ൽ തു​ഷാ​ർ മെ​ഹ്ത ത​ന്നെ അ​ഭി​ഭാ​ഷ​ക​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഭ​ക്ഷ​ണം ഞ​ങ്ങ​ള്‍​ക്കു കൂ​ടി ത​രൂ എ​ന്നാ​ണ് എ​സ്ജി​ഐ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.