രണ്ട് നൂറ്റാണ്ട് പഴക്കമുള്ള യുദ്ധസ്മാരകത്തിന്റെ മൂക്ക് തകർത്തു; ഇൻസ്റ്റഗ്രാം സ്റ്റാർ വിവാദത്തിൽ
Wednesday, May 22, 2019 4:11 PM IST
ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരിക്കുന്നതിനു വേണ്ടി ഒരു യുവതി 200 വർഷം പഴക്കമുള്ള പ്രതിമ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പോളണ്ടിലാണ് സംഭവം. ജൂലിയ സ്ലോൻസ്ക എന്നാണ് ഇവരുടെ പേര്.
വാഴ്സോയിൽ യുദ്ധസ്മാരകമായി സ്ഥാപിച്ച പ്രതിമയുടെ മൂക്കാണ് ഇവർ ചുറ്റിക ഉപയോഗിച്ച് തകർത്തത്. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ 6,000 ലധികം ഫോളോവേഴ്സുള്ള ഇവർക്കെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
തുടർന്ന് മാപ്പ് പറഞ്ഞ് ഇവർ വിവാദത്തിൽ നിന്ന് തലയൂരുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പോലും പങ്കുവച്ചിട്ടില്ല. ഇവർ തകർത്ത പ്രതിമയുടെ മൂക്ക് അധികൃതർ താൽക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും. പ്രതിമയുടെ സൗന്ദര്യം നഷ്ടമായെന്നാണ് ആളുകളുടെ പരാതി.