ര​ക്ഷാ​ക​രം..! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നിൽ തൂ​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​ര​ന് രക്ഷകനായി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ
Friday, August 30, 2019 12:17 PM IST
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്നും തെ​ന്നി​വീ​ണ് വാ​തി​ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​ര​നെ റെ​യി​ൽ​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ന് സ​മീ​പ​മു​ള്ള നാം​പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് ഒ​പ്പം ഓ​ടി​യാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്ദേ​ഹ​ത്തെ പി​ടി​ച്ച് വ​ലി​ച്ച് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റി​യ​ത്. ട്രെ​യി​നി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ണ് ജീ​വ​ന് ത​ന്നെ അ​പാ​യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ര​ക്ഷ​പെ​ടാ​നാ​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.