ലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർക്ക് എട്ടിന്റെ പണി കൊടുത്ത് പന്നി
Thursday, November 28, 2019 4:45 PM IST
റിപ്പോർട്ടർമാർ ലൈവായി വാർത്തകൾ അവതരിപ്പിക്കുന്നതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങൾ സോഷ്യൽമീഡിയ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോഴും ചിരിപൂരമൊരുക്കുന്നത്.
ഗ്രീസിൽ പ്രവർത്തിക്കുന്ന എഎൻടി വണ്‍ ടിവിയുടെ റിപ്പോർട്ടർ ഇവിടെയുണ്ടായ പ്രളയത്തെ തുടർന്നുള്ള നാശനഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് ഇവിടെയെത്തിയ ഒരു പന്നി ഇദ്ദേഹത്തിന് എട്ടിന്റെ പണി കൊടുത്തത്. റിപ്പോർട്ടറുടെ അടുക്കലേക്ക് എത്തിയ പന്നി ഇയാളെ വിടാതെ പിന്തുടരുകയായിരുന്നു.
ഇയാൾ പന്നിയുടെ അടുക്കൽ നിന്നും മാറി നിന്നുകൊണ്ട് സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും പന്നി ഇയാളുടെ പിന്നിൽ നിന്നും മാറുന്നുണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങളെല്ലാം ചാനലിൽ ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവതാരകർ ഏറെ പണിപ്പെട്ടാണ് ചിരിയടക്കിയത്.
സംഭവം വൈറലായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.